അമിത രക്തസ്രാവം; പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, കുഞ്ഞ് ചികിത്സയില്‍


അമിത രക്തസ്രാവം; പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, കുഞ്ഞ് ചികിത്സയില്‍


മലപ്പുറം: പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. മഞ്ചേരി മാരിയാട് സ്വദേശി പി. മുഹമ്മദ് വാസിമിന്റെ ഭാര്യ റീം സിതാരയാണ് (24) മരിച്ചത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷമുണ്ടായ അമിത രക്തസ്രാവമാണ് മരണ കാരണം. ആരോഗ്യനില ഗുരുതരമായതി നെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കി ലും മരണം സംഭവിച്ചു. കുഞ്ഞ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വെള്ളിയാഴ്ചയാണ് റീം സിതാര കൊണ്ടോട്ടിയിലെ സ്വകാര്യ ആ ശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷം രക്തസ്രാവമുണ്ടന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവതിക്ക് രക്തം നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു. മരണ കാരണം പ്രസവസമയത്തെ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാരോപി ച്ച് ബന്ധുക്കള്‍ രംഗത്തുണ്ട്കൊണ്ടോട്ടി തുറക്കല്‍ ജാബിര്‍ പള്ളത്തിലിന്റേയും ഷറീന മണ്ണാരിലിന്റേയും മകളാണ്.സഹോദരങ്ങള്‍: നസല്‍ ഷാ ഹിന്‍, റയ റോസ്, അസിം റഷിന്‍