ദില്ലിയിൽ ഹോസ്റ്റലുകളുടെ വാതിൽക്കൽ വരെ പൊലീസ്! ഒക്ടോബർ 10-ലെ പ്രതിഷേധം നേരിടാൻ 500-ലേറെ വനിതാ പൊലീസിനെ വിന്യസിക്കും

ദില്ലിയിൽ ഹോസ്റ്റലുകളുടെ വാതിൽക്കൽ വരെ പൊലീസ്! ഒക്ടോബർ 10-ലെ പ്രതിഷേധം നേരിടാൻ 500-ലേറെ വനിതാ പൊലീസിനെ വിന്യസിക്കും


ദില്ലി: ഒക്ടോബർ 10-ന് ദില്ലിയിലെ ജന്തർ മന്തറിൽ സി.ജെ.പി വിദ്യാർത്ഥി സംഘടനകളെ ഒപ്പം കൂട്ടി സംഘടിപ്പിക്കുന്ന വൻ പ്രതിഷേധ സമരത്തിന് മുന്നോടിയായി ദില്ലിയിൽ സുരക്ഷ ശക്തമാക്കി. പ്രതിഷേധത്തിൽ വലിയ തോതിൽ പ്രതിഷേധക്കാർ പങ്കാളികളാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണിത്. ക്രമസമാധാന പാലനത്തിനായി 500-ലധികം വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ദില്ലി പോലീസ് തീരുമാനിച്ചു.</p><p>പ്രതിഷേധത്തിൽ പങ്കെടുക്കാനായി എത്തുന്ന വനിതകളെ കൈകാര്യം ചെയ്യാനും സുരക്ഷാ നടപടികൾ ഊർജ്ജിതമാക്കാനുമാണ് മുൻകരുതലായി കൂടുതൽ വനിതാ സേനാംഗങ്ങളെ നിയോഗിക്കുന്നത്. ക്രമസമാധാനം തകരാതിരിക്കാനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും വിപുലമായ സുരക്ഷാ പ്ലാനുകളാണ് ദില്ലി പോലീസ് തയാറാക്കിയിരിക്കുന്നത്. ഇതിനുപുറമേ, ജന്തർ മന്തറിന് സമീപമുള്ള റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുമായും പേയിംഗ് ഗസ്റ്റ് കേന്ദ്രങ്ങളുടെ ഉടമകളുമായും പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. മേഖലയിൽ അപരിചിതരായ വ്യക്തികളോ സംശയാസ്പദമായ സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്ന് ഇവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.</p><p>സമരക്കാരെ തടയാനും ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾ പ്രതിഷേധത്തിന് എത്തുന്നത് നിരീക്ഷിക്കാനും ദില്ലി അതിർത്തികളിലും പ്രധാന കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ഒക്ടോബർ 10-ലെ സമരം കാരണം നഗരത്തിലെ പൊതുജനങ്ങൾക്ക് തടസ്സങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ എല്ലാ രീതിയിലുമുള്ള മുൻകരുതലുകളും എടുത്തതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്