ഇരിട്ടി അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജിലെ മൂന്നാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർഥിനി കാസർഗോഡ് ഹൊസനഗഡി പുളിക്കാംപുറത്ത് അലീന റോയി ആണ് മരിച്ചത്.

ആശുപത്രിയിൽ പരിശോധനക്കിടെ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികത്സയിലിരിക്കെ മരിച്ചു




ഇരിട്ടി: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച്  പരിശോധനക്കിടെ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കേ മരിച്ചു.  അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജിലെ മൂന്നാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർഥിനി കാസർഗോഡ് ഹൊസനഗഡി പുളിക്കാംപുറത്ത് അലീന റോയി (20) ആണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അലീനയെ  അങ്ങാടിക്കടവ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് ഡോക്ടർ പരിശോധിക്കുന്നതിനിടെ  ഛർദ്ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.  പുളിക്കാംപുറത്ത് റോയി –റൂബി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: റോബിൻ, ആൻമറിയ.

മൃതദേഹം വ്യാഴാഴ്ച  ഉച്ചകഴിഞ്ഞ് 2മണിയോടെ  കോളജിൽ എത്തിച്ച് സഹപാഠികൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 3മണിയോടെ  സ്വദേശമായ ഹൊസനഗഡിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഹൊസനഗഡി ഇൻഫന്റ് ജീസസ് പള്ളിയിൽ. 

അലീനയുടെ നിര്യാണത്തെ തുടർന്ന് ദുഃഖസൂചകമായി കോളജിന് വ്യാഴാഴ്ച  അവധി നൽകി. വ്യാഴാഴ്ച  നടത്താനിരുന്ന ഇന്റേണൽ പരീക്ഷകൾ 16 ന് വെള്ളിയാഴ്ചയിലേക്ക് മാറ്റിയതായി പ്രിൻസിപ്പൾ  അറിയിച്ചു.