എന്താണ് യാഥാർഥ്യം?
108 ആംബുലൻസുകളിൽ നിലവിൽ ആന്റിവെനം ലഭ്യമല്ല എന്നതാണ് വസ്തുത. പാമ്പുകടിയേറ്റ രോഗിക്ക് പ്രഥമശുശ്രൂഷ നൽകി ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുകയാണ് 108 ആംബുലൻസ് ജീവനക്കാർ ചെയ്യുന്നത്. പാമ്പുകടിയേറ്റാൽ 108 എന്ന നമ്പറിലേക്ക് വിളിച്ച് അടിയന്തര സഹായം തേടാം. എന്നാൽ ആന്റിവെനം ആംബുലൻസിൽ ലഭ്യമാണെന്ന ധാരണയിൽ സമയം നഷ്ടപ്പെടുത്തരുത്.കേരളത്തിൽ താലൂക്ക് ആശുപത്രികൾ മുതൽ ജനറൽ/ഡിസ്ട്രിക്റ്റ് ആശുപത്രികൾ, സർക്കാർ മെഡിക്കൽ കോളേജുകൾ വരെയുള്ള മിക്ക പ്രധാന സർക്കാർ ആശുപത്രികളിലും പാമ്പ് വിഷത്തിനുള്ള പ്രതിവിഷമായ ആന്റിവെനം ( Anti Snake Venom - ASV ) സൗജന്യമായി ലഭ്യമാണ്. അതെസമയം ഇവരുടെ ലഭ്യത സംബന്ധിച്ച് പലപ്പോഴും അവ്യക്തതയുണ്ടാകാറുണ്ട്. 108 ആംബുലൻസുകൾക്ക് ആന്റിവെനം ലഭ്യമായ ആശുപത്രിയേതെന്ന് മനസ്സിലാക്കാനും അങ്ങോട്ട് രോഗിയെ കൊണ്ടുപോകാനും സാധിക്കും. ഇത് മാത്രമാണ് 108 ആംബുലൻസുകൾ ചെയ്യുന്ന സേവനം
പാമ്പുകടിയേറ്റ ഉടൻ 108-ലേക്ക് വിളിച്ചാൽ, പരിശീലനം ലഭിച്ച എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ ആംബുലൻസിൽ എത്തി ആവശ്യമായ പ്രഥമശുശ്രൂഷയും നിരീക്ഷണവും നൽകി രോഗിയെ അടുത്തുള്ള ആശുപത്രിയിലേക്ക് പെട്ടെന്ന് എത്തിക്കും. ഇതും ആന്റിവെനം സൌകര്യമായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. കേരളത്തിൽ 151 സർക്കാർ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളിലും (തിരഞ്ഞെടുത്ത സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ) പാമ്പുകടിക്കുള്ള ആന്റിവെനം ലഭ്യമാണ്. ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയരുത് എന്നതിനാലാണ് പാമ്പുകടിയേറ്റാൽ ഒട്ടും വൈകാതെ 108-ൽ വിളിച്ച് സഹായം തേടാൻ ആവശ്യപ്പെടുന്നത്. ഇതിനർത്ഥം ആംബുലൻസിൽ ആന്റിവെനം ഉണ്ടെന്നല്ല
