ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു.നടുവിൽ പോത്തുകുണ്ട് അത്തീലിത്തയിലെ സി. ഉണ്ണിയുടെ മകൻ ആദിത്യൻ (അപ്പൂസ് - 13) ആണ് മരിച്ചത്. നടുവിൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.

നടുവിൽ പോത്തുകുണ്ട് സ്വദേശിയായ വിദ്യാർത്ഥി കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു


നടുവിൽ: ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പോത്തുകുണ്ട് അത്തീലിത്തയിലെ സി. ഉണ്ണിയുടെ മകൻ ആദിത്യൻ (അപ്പൂസ് - 13) ആണ് മരിച്ചത്. നടുവിൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.

കൂട്ടുകാരോടൊപ്പം കുളിക്കാൻ തോട്ടിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അമ്മ: സനിത.

സഹോദരങ്ങൾ: അർജുൻ, അഭിരാം.

സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.