കണ്ണൂർ സിറ്റി പോലീസ് അതിർത്തിയിലെ അവകാശികളില്ലാത്ത വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു: ഒക്ടോബർ 15, 16 തീയതികളിൽ ലേലം നടക്കും

കണ്ണൂർ സിറ്റി പോലീസ് അതിർത്തിയിലെ അവകാശികളില്ലാത്ത വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു: ഒക്ടോബർ 15, 16 തീയതികളിൽ ലേലം നടക്കും


കണ്ണൂർ സിറ്റി പോലീസ് പരിധിയിലുള്ള വിവിധ സ്റ്റേഷനുകളിലും കണ്ണൂർ കളക്ടറേറ്റ്, അനക്സ് കോമ്പൗണ്ടുകളിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതും അവകാശികളില്ലാത്തതുമായ വാഹനങ്ങളും സ്പെയർ പാർട്സുകളും ഓൺലൈൻ വഴി ലേലം ചെയ്യുന്നു. കണ്ണൂർ ജില്ലാ കലക്ടറുടെയും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി ലിമിറ്റഡിന്റെ www.mstcecommerce.com എന്ന വെബ്‌സൈറ്റ് വഴിയാണ് ഇ-ലേലം നടക്കുന്നത്.

കളക്ടറേറ്റ് കോമ്പൗണ്ടിലെ 6 വാഹനങ്ങളുടെ ലേലം 2026 ഒക്ടോബർ 15-നും, വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള 343 വാഹനങ്ങളും 77 മോട്ടോർ സ്പെയർ പാർട്സുകളും അടങ്ങുന്ന ലേലം ഒക്ടോബർ 16-നും നടക്കും.

ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ എം.എസ്.ടി.സി വെബ്‌സൈറ്റിൽ ബയറായി രജിസ്റ്റർ ചെയ്യേണ്ടതാണ്. കളക്ടറേറ്റ് കോമ്പൗണ്ടിലെ വാഹനങ്ങൾ ഒക്ടോബർ 14 വരെയും പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾ ഒക്ടോബർ 15 വരെയും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ അതത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ നേരിട്ട് കണ്ട് പരിശോധിക്കാവുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0497-2763339, 9497925858 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം