മാടത്തിൽ - കീഴ്പ്പള്ളി- പാലപ്പുഴ റോഡും, ഇരിട്ടി- പേരാവൂർ- നെടുംപൊയിൽ റോഡും, കുന്നോത്ത്- കേളൻപീടിക- മട്ടിണി- നിരങ്ങൻചെറ്റ റോഡുമാണ് കെ എസ് ടി പി പദ്ധതിയിൽപ്പെടുത്തി നവീകരിക്കാനുള്ള ശ്രമം തുടങ്ങിയത്.

പേരാവൂർ മണ്ഡലത്തിലെ മൂന്ന് പ്രധാന റോഡുകൾ കെ എസ് ടി പി   പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടി തുടങ്ങി



ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ മൂന്ന് പ്രധാന റോഡുകൾ കെ എസ് ടി പി പദ്ധതിയിൽപ്പെടുത്തി നവീകരിക്കുന്നതിനുള്ള നടപടി തുടങ്ങി. ഇതിനുള്ള എസ്റ്റിമേറ്റ് ഉടൻ തന്നെ സമർപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണിജോസഫിന്റെ അധ്യക്ഷതയിൽ നടന്ന നിയോജരമണ്ഡലം പൊതുമാരാമത്ത് പ്രവ്യത്തികളുടെ അവലോകന യോഗത്തിൽ ധാരണായായി. പ്രളയത്തിൽ തകർന്ന വാഴയിൽ പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുന്നതിനുള്ള 7.4 കോടിയുടെ എസ്റ്റിമേറ്റിനും അംഗീകാരം ലഭിച്ചതായി ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു. 
മാടത്തിൽ - കീഴ്പ്പള്ളി- പാലപ്പുഴ റോഡും, ഇരിട്ടി- പേരാവൂർ- നെടുംപൊയിൽ റോഡും, കുന്നോത്ത്- കേളൻപീടിക- മട്ടിണി- നിരങ്ങൻചെറ്റ റോഡുമാണ് കെ എസ് ടി പി പദ്ധതിയിൽപ്പെടുത്തി നവീകരിക്കാനുള്ള ശ്രമം തുടങ്ങിയത്. കുന്നോത്ത്- കേളൻ പീടിക- മട്ടിണി റോഡ് 12 കിലോമീറ്റർ നവീകരണത്തിന് 25 കോടിയുടെ എസ്റ്റിമേറ്റാണ് സമർപ്പിക്കുക.
  വള്ളിത്തോട്- സെന്റ് ജൂഡ്‌ -വാഴയിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണത്തന് 7.4 കോടിയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചു.  2022-ലെ മലവെള്ളപ്പാച്ചിലിലാണ് അയ്യൻകുന്ന് പഞ്ചായത്തിലെ  നിലവിലുള്ള ചെറിയ പാലം തകർന്നത്.  പാലം തകർന്നതോടെ മുണ്ടയാംപറമ്പ്, വാഴയിൽ പ്രദേശങ്ങളിലുള്ളവർക്ക് മറുകരയിലെത്താൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയുണ്ടായി. ഇതോടെയാണ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് തകർന്ന പാലത്തിന് മുകളിൽ താൽക്കാലിക നടപ്പാലം ഒരുക്കിയത്. നിലവിൽ കാൽനടയാത്ര മാത്രമാണ് ഇതുവഴി സാധ്യമാകുന്നത്. വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയുന്ന പുതിയ പാലം നിർമ്മിക്കണമെന്ന് നാട്ടുകാർ വളരെക്കാലമായി ആവശ്യപ്പെടുകയായിരുന്നു