ഭരിക്കുന്നവർക്ക് ആവശ്യമെങ്കിൽ സ്വന്തം വിമാനവും ഹെലികോപ്റ്ററും നൽകും; പ്രത്യുപകാരം ആവശ്യമില്ലെന്ന് എംഎ യൂസഫലി


ഭരിക്കുന്നവർക്ക് ആവശ്യമെങ്കിൽ സ്വന്തം വിമാനവും ഹെലികോപ്റ്ററും നൽകും; പ്രത്യുപകാരം ആവശ്യമില്ലെന്ന് എംഎ യൂസഫലി


തിരുവനന്തപുരം: ഭരിക്കുന്നവർക്കോ സർക്കാരുകൾക്കോ ആവശ്യം വന്നാൽ തന്റെ സ്വന്തം വിമാനവും ഹെലികോപ്റ്ററും വിട്ടുനൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. അതിന് തനിക്ക് യാതൊരുവിധ പ്രത്യുപകാരത്തിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നിലനിൽക്കുന്ന പ്രൈവറ്റ് ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കേരളത്തിലെ വിവാദത്തിൽ അഭിപ്രായം പറയാനില്ലെന്നും അത് ഉണ്ടാക്കിയവർ തന്നെ അവസാനിപ്പിക്കട്ടെയെന്നും യൂസഫലി കൂട്ടിച്ചേർത്തു.വിവാദത്തിന് വഴിവെച്ച യാത്രയും പ്രതിപക്ഷ ആരോപണങ്ങളും</h2><p>ഔദ്യോഗിക ആവശ്യത്തിനായി നടത്തിയ യാത്രയ്ക്ക് സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. മലയാളിയായ ഒരു സുഹൃത്താണ് യാത്ര സ്പോൺസർ ചെയ്തതെന്ന് വി.ഡി. സതീശൻ വ്യക്തമാക്കിയെങ്കിലും, ആ സുഹൃത്തിന്റെ പേര് വെളിപ്പെടുത്താൻ തയ്യാറാകാതിരുന്നത് പ്രതിപക്ഷ ആരോപണങ്ങൾക്ക് വഴിതുറന്നു. പൊതുപണം ഉപയോഗിക്കാത്തതിനാൽ സ്പോൺസറുടെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്നാണ് വി.ഡി. സതീശന്റെ നിലപാട്. മുൻ മുഖ്യമന്ത്രിമാരും ഇത്തരത്തിൽ സ്വകാര്യ സഹായത്തോടെ യാത്ര ചെയ്തിട്ടുണ്ടെന്നും, ഭാവിയിലും ജനങ്ങളുടെ പണം ലാഭിക്കാൻ സുഹൃത്തുക്കളുടെയോ അഭ്യുദയകാംക്ഷികളുടെയോ സഹായം ലഭ്യമായാൽ സ്വകാര്യ വിമാനങ്ങൾ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ചിപ്‌സൺ ഏവിയേഷൻ ബന്ധം കർണാടക മന്ത്രി കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 'കേളചന്ദ്ര ഏവിയേഷൻ്റെ' വിമാനമായിരുന്നു യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ കരാർ പുതുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന ചിപ്‌സൺ ഏവിയേഷന്, 19,88,595 രൂപയുടെ ഈ വിമാന ബിൽ കേളചന്ദ്ര നൽകിയതിന്റെ രേഖകൾ പുറത്തുവന്നതാണ് വിവാദം കൂടുതൽ കടുപ്പിച്ചത്