കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട വിമാനം റിയാദിൽ ലാൻഡിങ്ങ് നടത്താതെ തിരികെയെത്തി.

ഹൂതിആക്രമണ ഭീതി : കണ്ണൂർ - റിയാദ് വിമാനം റിയാദിൽ ഇറങ്ങാതെ കണ്ണൂരിൽ തിരിച്ചിറക്കി*

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട വിമാനം റിയാദിൽ ലാൻഡിങ്ങ് നടത്താതെ തിരികെയെത്തി. റിയാദ് വിമാനത്താവളത്തിന് ഹൂതികളുടെ ആക്രമണ ഭീഷണി ഉള്ളതിനാലാണ് വിമാനം റിയാദിൽ ഇറങ്ങാതെ തിരികെപ്പറന്നത്. കണ്ണൂരിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10 ന് യാത്ര തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് ഐ. എക്സ് 789 വിമാനം 4.30 നാണ് റിയാദിൽ എത്തേണ്ടിയിരുന്നത്. എന്നാൽ സുര രക്ഷാ ഭീഷണി കണക്കിലെടുത്ത് ലാൻഡ് ചെയ്യാതെ തിരിച്ചു വരികയായിരുന്നു. രാത്രി എട്ടോടെയാണ് വിമാനം തിരികെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. സുരക്ഷാ പ്രശ്നം കണക്കിലെടുത്താണ് വിമാനം തിരികെ വന്നതെന്നും യാത്രക്കാർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്നും എയർലൈൻ അധികൃതർ അറിയിച്ചു.