​ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാൻ കോൺ​ഗ്രസ്


നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം


ദില്ലി: ​ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാൻ കോൺ​ഗ്രസ്. നാളെ കോൺഗ്രസ് കരിദിനമായി ആചരിക്കും. സംസ്ഥാന- ജില്ല- ബ്ലോക്ക് തലങ്ങളിൽ കരിദിനാചരണത്തിന് കോൺ​ഗ്രസ് ആഹ്വാനം ചെയ്തു. അതേസമയം, ജന്തർമന്തറിലെ കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം നടന്നതായി ദില്ലി പൊലീസ് ആരോപിച്ചു. വിഷയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ചെന്നാണ് ആരോപണം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആക്രമണത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാനാണ് പൊലീസിൻ്റെ ശ്രമം.രണ്ടാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ചിരിക്കുകയാണ് രാജ്യതലസ്ഥാനം. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയാണ് ഇന്ത്യ സഖ്യം എംപിമാരെ ഉച്ചഭക്ഷണത്തിനായി ജൻപഥ് റോഡിലെ ഹോട്ടലിലേക്ക് ക്ഷണിച്ചത്. സമാജ്വാദി പാർട്ടി ഒഴികെ എല്ലാ സഖ്യകക്ഷി എംപിമാരും ഹോട്ടലിലേക്കെത്തി. അപകടം മണത്ത പൊലീസ് വൻ സുരക്ഷ ഹോട്ടലിന് സമീപം ഒരുക്കി. എന്നാൽ ഭക്ഷണം കഴിച്ച എംപിമാർ അപ്രതീക്ഷിത നീക്കത്തിലൂടെ ബസുകളിൽ മുന്നോട്ട് നീങ്ങി. ജന്തർ മന്ദറിലേക്കാണ് യാത്രയെന്നും, ഇന്നും സമരമാണെന്നും രാഹുൽ പ്രഖ്യാപിച്ചു. ബസുകളിൽ മുന്നോട്ട് നീങ്ങിയ എംപിമാരെ അശോക റോഡിലെത്തും വരെ പൊലീസ് തടഞ്ഞില്ല. ദില്ലിയിലെ തന്ത്രപ്രധാന മേഖലയിലൂടെ എംപിമാരുമായി നീങ്ങിയ ബസുകൾ ന​ഗരത്തെ സ്തംഭിപ്പിച്ചു. അശോക റോഡിൽ കേന്ദ്രസേനയടക്കം വൻ സുരക്ഷാ വിന്യാസം. രാഹുൽ ബസിൽ നിന്നിറങ്ങി ജന്തർ മന്തറിലേക്ക് പോകാനൊരുങ്ങി. പൊലീസ് തടഞ്ഞപ്പോൾ വൻ സംഘർഷമായി.മുഖ്യമന്ത്രി വിഡി സതീശനും കേരള ഹൗസിൽ നിന്നും സമരസ്ഥലത്തേക്ക് എത്തി ബസിൽ കയറി. ഇതിനിടെ രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് പ്രത്യേകം വാഹനങ്ങളിൽ പൊലീസ് നീങ്ങി. രാഹുലിനെ കൊണ്ടുപോയ വാഹനം വഴിയിൽ പലതവണ പ്രവർത്തകർ തടഞ്ഞു. വാഹനത്തിന്റെ ടയർ പലഞ്ചറായി, മുൻ ​ഗ്ലാസുകൾ അടിച്ചു തകർത്തു. എസിപിയാണ് ഒടുവിൽ വാഹനം ഓടിച്ച് ബാരക്കമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൊലീസ് സ്റ്റേഷന് മുന്നിലും പ്രവർത്തകരും പൊലീസും തമ്മിൽ വലിയ ഉന്തും തള്ളുമുണ്ടായി. ശക്തമായ പ്രതിഷേധത്തിനൊടുവിൽ രാഹുലിനെ പൊലീസ് വിട്ടയച്ചു. നാളെയും ദില്ലിയിൽ സമരം സംഘടിപ്പിക്കാൻ നേതാക്കൾ ആലോചിക്കുന്നുണ്ട്. ​ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള സമരം ഓരോ ദിവസും കൂടുതൽ ശക്തമായാർജിക്കുന്നത് കേന്ദ്രസർക്കാറിന് മേൽ വലിയ സമ്മർദമാവുകയാണ്.