ചെറുവഞ്ചേരി പൂവത്തൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.



ചെറുവഞ്ചേരി പൂവത്തൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.


കണ്ണൂർ:വനത്തോട് ചേർന്ന ജനവാസ മേഖലയിൽ വീണ്ടും വന്യജീവി സാന്നിധ്യം. ചെറുവഞ്ചേരി പൂവത്തൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.

പന്നിയോടൻ അനീഷ് എന്നയാളുടെ വീട്ടുമുറ്റത്താണ് ഇന്ന് പകൽ കാട്ടുപോത്തിനെ കണ്ടത്. കണ്ണവം വനമേഖലയോട് ചേർന്നു നിൽക്കുന്ന പ്രദേശമാണിത്. വനത്തിനുള്ളിൽ നിന്ന് വഴിതെറ്റിയോ ഭക്ഷണവും വെള്ളവും തേടിയോ ആകാം കാട്ടുപോത്ത് നാട്ടിൻ പുറത്തേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.

അപ്രതീക്ഷിതമായി വീട്ടുമുറ്റത്ത് വന്യജീവിയെ കണ്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്തു വരികയാണ്.