കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ; ലഹരി സംഘങ്ങൾ സ്റ്റേഷനിലേക്ക് കാർ ഓടിച്ചുകയറ്റി, ആറ് പേര്‍ കസ്റ്റഡിയിൽ


കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ; ലഹരി സംഘങ്ങൾ സ്റ്റേഷനിലേക്ക് കാർ ഓടിച്ചുകയറ്റി, ആറ് പേര്‍ കസ്റ്റഡിയിൽ


കോഴിക്കോട്: കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് ലഹരി സംഘങ്ങൾ കാർ ഓടിച്ചുകയറ്റി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രണ്ട് കാറുകളിലായെത്തിയ സംഘങ്ങൾ പോലീസ് സ്റ്റേഷൻ പരിസരത്തുവെച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരി സംഘത്തിലെ പ്രധാനിയായ ആൽബിൻ സെബാസ്റ്റ്യൻ പിടിയിലായവരിൽ ഉൾപ്പെടുന്നു. ഇയാൾക്കെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷനിൽ നിലവിൽ കേസുണ്ട്.ഏറ്റുമുട്ടൽ സംഘർഷഭരിതമായതോടെ കൂടുതൽ പോലീസുകാരെത്തിയാണ് പ്രതികളെ കീഴടക്കി നിയന്ത്രിച്ചത്. പരിശോധനയിൽ സംഘം സഞ്ചരിച്ച ഒരു കാറിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കുറ്റ്യാടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്