സ്കൂൾ പാദവാർഷിക പരീക്ഷ ആഗസ്റ്റ് 24 മുതൽ

സ്കൂൾ പാദവാർഷിക പരീക്ഷ ആഗസ്റ്റ് 24 മുതൽ

 





തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഒന്നാം പാദവാർഷിക പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മുസ്‍ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഈ ടൈം ടേബിൾ ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

പരീക്ഷകൾ ആഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബർ ഒന്നിന് അവസാനിക്കും. രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടക്കും. ഓണാവധിക്ക് ശേഷം സെപ്റ്റംബർ 12ന് സ്കൂൾ തുറക്കും