ഏകാന്ത സൈക്കിള്‍ യാത്രയ്ക്ക് തുടക്കം: തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലേക്ക്, 30000 കിലോമീറ്റർ, 35 രാജ്യങ്ങള്‍

ഏകാന്ത സൈക്കിള്‍ യാത്രയ്ക്ക് തുടക്കം: തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലേക്ക്, 30000 കിലോമീറ്റർ, 35 രാജ്യങ്ങള്‍


ഗസ്റ്റ് 15 ആയ ഇന്നലെ തിരുവനന്തപുരം നഗരത്തില്‍ നിന്നും ഒരു ഏകാന്ത സൈക്കിള്‍ യാത്രികന്‍ യാത്ര പുറപ്പെട്ടു. ഒന്നു രണ്ടുമല്ല 30,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ബ്രിട്ടന്‍റെ തലസ്ഥാനമായ ലണ്ടന്‍ നഗരത്തിലെത്തുകയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഭാവിയിലേക്കുള്ള കഴിവുകൾ സ്വായത്തമാക്കുന്നതിന് യുവാക്കളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫായിസിന്‍റെ ഈ ദൂര്‍ഘ ദൂരയാത്ര. ഇന്ത്യയുടെ 76-ാം സ്വാതന്ത്രദിനത്തിലാരംഭിച്ച് 450 ദിവസം കൊണ്ട് തന്‍റെ ഏകാന്ത സൈക്കിള്‍ യാത്ര പൂര്‍ത്തിയാക്കാമെന്ന് കരുതുന്നതായി കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ സ്വദേശിയായ ഫായിസ് അഷറഫ് അലി പറയുന്നു