കടലില്‍ 75 അടി താഴ്ചയിലും ഉയര്‍ന്ന് ഇന്ത്യന്‍ പതാക; രാജ്യത്തിന് അഭിമാനമായി അരവിന്ദ് തരുണ്‍

കടലില്‍ 75 അടി താഴ്ചയിലും ഉയര്‍ന്ന് ഇന്ത്യന്‍ പതാക; രാജ്യത്തിന് അഭിമാനമായി അരവിന്ദ് തരുണ്‍


ഇന്ത്യയുടെ 75-ാം സ്വാതന്ത്രദിനത്തിനു മാറ്റുകൂട്ടാന്‍ കടലില്‍ 75 അടി താഴ്ചയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രശസ്ത സ്‌ക്യൂബാ ഡൈവര്‍ അരവിന്ദ് തരുണ്‍ ശ്രീ. നീണ്ടപതിനാറു വര്‍ഷമായി ‘അണ്ടര്‍ വാട്ടര്‍ ഫ്‌ലാഗ് ഹോയ്‌സറ്റിംഗ്’ നടത്തിവരികയാണ് ഈ സാഹസികന്‍. കഴിഞ്ഞ വര്‍ഷം കടലില്‍ 60 അടിയില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് അരവിന്ദ് സ്വതന്ത്ര ദിനം ആഘോഷിച്ചത്. ഈ വര്‍ഷം അത് 75അടിയാണ്. ജന്മസ്ഥലമായ ചെന്നൈയിലാണ് ഈ പ്രശസ്ത സ്‌ക്യൂബാ ഡൈവരുടെ വെള്ളത്തിടയിലെ സാഹസിക പ്രവര്‍ത്തനങ്ങള്‍. (India at 75 Chennai scuba diver raises flag 75ft under the sea)

ടെംപിള്‍ അഡ്വഞ്ചര്‍ എന്ന് പേരിട്ടിരിക്കുന്ന സ്‌ക്യൂബാ ട്രെയിനിങ് സെന്റര്‍ വഴി ഒരുപാട് പേര്‍ക്ക് സ്‌ക്യൂബാ ഡൈവിഗില്‍ പരിശീലനം നല്കുന്നതിനോടൊപ്പം വിവിധ രീതിയിലുള്ള, കൗതുകമാര്‍ന്ന ആഘോഷങ്ങളും കടലിനടിയില്‍ അരവിന്ദും സംഘവും നടത്താറുണ്ട്. ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മാരേജ് നടത്തിയത് അരവിന്ദും സ്‌ക്യൂബാ ഡൈവിങ് സംഘവും ചേര്‍ന്നാണ്, അതും വളരെ പാരമ്പരാഗതമായും ചടങ്ങുകള്‍ ഒന്നും തെറ്റിക്കാതെയും ഭംഗിയായിട്ടായിരുന്നു നടത്തിയിരുന്നത്. അണ്‍ര്‍വാട്ടര്‍ ഫൈറ്റിംഗ്, അണ്ടര്‍വാട്ടര്‍ ഒളിംപിക്‌സ്, അണ്ടര്‍വാട്ടര്‍ എക്‌സസൈസ് എന്നിങ്ങനെ വ്യത്യസ്തമാര്‍ന്ന വെള്ളത്തിടയിലെ സാഹസികത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രശസ്തമാണ് ചെന്നൈയിലെ ടെംപിള്‍ അഡ്വഞ്ചര്‍ എന്ന അരവിന്ദിന്റെ സ്‌ക്യൂബാ ട്രെയിനിങ് സെന്റര്.