മട്ടന്നൂരില്‍ ഇരുചക്രവാഹനത്തിന് ബസ്സിടിച്ച് അധ്യാപിക മരണപ്പെട്ടു

മട്ടന്നൂരില്‍ ഇരുചക്രവാഹനത്തിന് ബസ്സിടിച്ച് അധ്യാപിക മരണപ്പെട്ടു


മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരത്തില്‍ തലശ്ശേരി റോഡില്‍ ഇരുചക്രവാഹനത്തിന് ബസ്സിടിച്ച് അധ്യാപിക മരണപ്പെട്ടു; ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. മട്ടന്നൂര്‍ ശ്രീശങ്കരവിദ്യാപീഠം സീനിയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക മുണ്ടോറപ്പൊയിലിലെ ലക്ഷ്മി നിവാസില്‍ കെ. റീഷ(36) ആണ് മരണപ്പെട്ടത്. പരിക്കേറ്റ ഭര്‍ത്താവ് സുധീഷ്‌കുമാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു കാലത്ത് 9.16 നാണ് സംഭവം. മാസങ്ങള്‍ക്ക് മാസം മുമ്പാണ് ശ്രീശങ്കരവിദ്യാപീഠത്തില്‍ റീഷ ജോലിയില്‍ പ്രവേശിച്ചത്.