കാവുംപടി സി എച്ച്എം എം ഹയർ സെക്കൻ്ററി സ്കൂളിൽ എൻ .എസ് .എസ് സഹവാസ ക്യാമ്പിന് തുടക്കമായി

കാവുംപടി സി എച്ച്എം എം ഹയർ സെക്കൻ്ററി സ്കൂളിൽ  എൻ .എസ് .എസ് സഹവാസ ക്യാമ്പിന് തുടക്കമായി
തില്ലങ്കേരി : സി.എച്ച്.മുഹമ്മദ് കോയ ഹയർ സെക്കന്ററി സ്ക്കൂളിൽ ‘സ്വാതന്ത്ര്യാമൃതം’ എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് 2022 ആഗസ്റ്റ് 12 മുതൽ 18 വരെ . 12 ആഗസ്റ്റ് വെള്ളിയാഴ്ച വൈകുനേരം ശ്രീ വി.കെ.സുരേഷ് ബാബു (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു. ശ്രീ. എറമു .കെ .പി ( പ്രിൻസിപ്പാൾ) സ്വാഗതം പറഞ്ഞു. ശ്രീമതി. നജീദ സാദീഖ് (വൈസ് പ്രസിഡണ്ട് , ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്) അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി .നസീമ.സി ( വാർഡ് മെമ്പർ ) ശ്രീ ടി മജീദ് (മാനേജർ ) ശ്രീ രതീഷ് കോളത്ത് (പി.ടി.എ. പ്രസിഡണ്ട് ) ശ്രീമതി ആയിഷ പി. (മദർ . പി.ടി.എ. പ്രസിഡണ്ട് ) ശ്രീ. ബീനു ജോസഫ് (പ്രോഗ്രാം ഓഫീസർ , എൻ എസ് എസ് ) എന്നിവർ പ്രസംഗിച്ചു.