മലയോരത്തെ സ്‌കൂളുകളിലും അങ്കണവാടികളിലും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മലയോരത്തെ സ്‌കൂളുകളിലും അങ്കണവാടികളിലും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പേരാവൂര്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തൊണ്ടിയില്‍ ടൗണില്‍ റാലി നടത്തി. വാര്‍ഡ് അംഗം രാജു, പ്രധാനാധ്യാപിക സൂസമ്മ എന്‍.എസ്, സ്‌കൂള്‍ മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട്, ഷിജോ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് തങ്കച്ചന്‍ കോക്കാട്ട്, മദര്‍ പി.ടി.എ പ്രസിഡന്റ് ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

പേരാവൂര്‍ എം.പി യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പേരാവൂര്‍ ടൗണിലേക്ക് റാലി നടത്തി. പ്രധാനാധ്യാപിക യു.വി സജിത, അധ്യാപകരായ മെഹബൂബ്, പ്രവീണ, ജോബിഷ എന്നിവര്‍ നേതൃത്വം നല്‍കി.

മുരിങ്ങോടി ശ്രീ ജനാര്‍ദ്ദന എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഹെഡ്മാസ്റ്റര്‍ സിമി മോഹനന്‍ പതാക ഉയര്‍ത്തി.കെ അനന്തന്‍ മാസ്റ്റര്‍, ശ്രീജ രാജീവ്, ഷീജ ദാസ്, പിടിഎ പ്രസിഡണ്ട് ജിതേഷ് ആക്കല്‍, മദര്‍ പിടിഎ പ്രസിഡണ്ട സഫീന തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്വാതന്ത്ര്യ ദിന റാലി, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

കൊളക്കാട് സാന്തോം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ വള്ളോപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. എം.സി റോസ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. ജോണ്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ലാലി ജോസഫ്, പി.ടി അനൂപ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കോളയാട് പഞ്ചായത്ത് 85-ാം നമ്പര്‍ ഈരായിക്കൊല്ലി അംഗനവാടിയില്‍ സ്വാതന്ത്രിനം ആഘോഷിച്ചു. അംഗനവാടി വര്‍ക്കര്‍ രാഗിണി പതാക ഉയര്‍ത്തി.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുരേഷ്, കുഞ്ഞനന്തന്‍, വെല്‍ഫയര്‍ കമ്മറ്റി അംഗം രാജന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.