കേരളാ വിധവാ സംരക്ഷണ സമിതി ഇരിട്ടി താലൂക്ക് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി

കേരളാ വിധവാ സംരക്ഷണ സമിതി ഇരിട്ടി താലൂക്ക് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി 

ഇരിട്ടി : കേരളാ വിധവാ സംരക്ഷണ സമിതി പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി . വിധവാ പെൻഷൻ 5000 രൂപയാക്കുക, സ്വയം തൊഴിൽ വായ്പ നൽകുന്ന ശരണ്യ പദ്ധതി ഒന്നര ലക്ഷം രൂപയായി ഉയർത്തുക, വിധവകളുടെ കടങ്ങൾ എഴുതിത്തള്ളുക, വിധവകളുടെ നേർക്കുള്ള ജപ്തി നടപടികൾ നിർത്തി വെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന ചെയർമാൻ വി.ഡി. ബിൻന്റോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ലില്ലിക്കുട്ടി അദ്ധ്യക്ഷനായി. കെ എം . ജമീല. കെ.സാവിത്രി, ലീലാമ്മ പാലക്കുഴി, പി.വി. വിലാസിനി, സി.പി. ദേവി, സെലിൻ ചരുളിയിൽ , മേരി മാത്യു കിടാരത്തിൽ, കെ.വി. ലളിത , കെ. ഷൈലാ മണി, ആൻസി പുറവയൽ, അമ്മിണി ഉളിക്കൽ തുടങ്ങിയവർ സംസാരിച്ചു.