നഗരസഭാ തെരഞ്ഞെടുപ്പ്: മട്ടന്നൂരിൽ പൊതുഅവധി പ്രഖ്യാപിച്ചുമട്ടന്നൂർ :ആഗസ്റ്റ് 20ന് മട്ടന്നൂർ നഗരസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ അന്നേദിവസം, നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരം നഗരസഭാ പരിധിയിലെ മുഴുവൻ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു. ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻറ് നിയമത്തിന് കീഴിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ 20ന് വേതനത്തോടു കൂടിയുള്ള അവധി പ്രഖ്യാപിക്കുന്നുവെന്ന് ലേബർ കമ്മീഷണർ ഉറപ്പാക്കണം. മട്ടന്നൂർ നഗരസഭയിലെ വോട്ടറും നഗരസഭയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവരുമായ കാഷ്വൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും വേതനത്തോടെയുള്ള അവധി നൽകേണ്ടതാണ്