കണ്ണൂരിൽ വീട്ടമ്മയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : കണ്ണൂർ ബർണശേരിയിൽ വീട്ടമ്മയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യ തൊഴിലാളിയായ ഫ്രഡിയുടെ ഭാര്യ ജോയ്‌സി (68) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.

MLA രാമചന്ദ്രൻ കടന്നപ്പള്ളിയും അഗ്നി ശമന സേനയും സംഭവ സ്ഥലത്തു എത്തിച്ചേർന്നു. വീടിന്റെ പലഭാഗവും അഗ്നിക്കിരയായിട്ടുണ്ട്. കണ്ണൂർ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.