ഓക്സിജന്‍ കിട്ടാതെ രോഗി ആംബുലന്‍സില്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ഓക്സിജന്‍ കിട്ടാതെ രോഗി ആംബുലന്‍സില്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍






പത്തനംതിട്ട: ഓക്സിജന്‍ കിട്ടാതെ രോഗി ആംബുലന്‍സില്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരാതിയെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

കോളജിലേക്ക് കൊണ്ടുപോയ പടിഞ്ഞാറേ വെണ്‍പാല, പുത്തന്‍തുണ്ടിയില്‍ വീട്ടില്‍ രാജന്‍ (65)ആണ് മരിച്ചത്. പനി ബാധിച്ച്‌ രാത്രി തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജനെ ശ്വാസതടസം കൂടിയതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിലാണ് രാജനെ വണ്ടാനത്തേക്ക് കൊണ്ടുപോയത്.