സ്കൂൾ വിദ്യാർത്ഥിനിയെ കടപ്പുറത്തുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നാല് പേർ അറസ്റ്റിൽ


സ്കൂൾ വിദ്യാർത്ഥിനിയെ കടപ്പുറത്തുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നാല് പേർ അറസ്റ്റിൽ


സ്കൂൾ വിദ്യാർത്ഥിനിയെ സംഘം ചേർന്ന് കടപ്പുറത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നാല് പേർ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിലാണ് സംഭവം. തിരുവനന്തപുരം റൂറൽ എസ് പി ഡി. ശില്പയുടെ നിർദേശപ്രകാരം വർക്കല ഡിവൈഎസ്പി പി. നിയാസും അഞ്ചുതെങ്ങ് സി.ഐ ചന്ദ്രദാസനും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ( Four persons arrested for gang-raping a schoolgirl )

വെട്ടൂർ വെന്നിക്കോട് വാലേന്റെ കുഴി ചരുവിള പുത്തൻവീട്ടിൽ മുശിട് എന്ന് വിളിക്കുന്ന കബീർ (57), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സമീർ (33), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ നവാബ് (25) , അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം കൊച്ചിക്കളം വീട്ടിൽ ഷൈല എന്ന് വിളിക്കുന്ന സൈനുലാബ്ദീൻ (59) എന്നിവരാണ് പിടിയിലായത്.


2021ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂൾ വിദ്യാർത്ഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തും കൊണ്ടുപോയി സംഘം ചേർന്ന് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരോട് ഇക്കാര്യം പറഞ്ഞാൽ കൊന്നുകളയുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവശേഷം സ്കൂളിൽ എത്തിയ കുട്ടിയുടെ സ്വഭാവത്തിലെ വ്യത്യാസങ്ങൾ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സ്കൂൾ അധികൃതരാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചത്. തുടർന്ന് വിദ്യാർത്ഥിനിക്ക് കൗൺസിലിംഗ് ലഭ്യമാക്കിയിരുന്നു. പ്രതികളെ വിവിധ സ്ഥലത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.