മലപ്പുറത്തെ ഞെട്ടിച്ച് അരുംകൊല; മരുമകളെ സ്വന്തം അമ്മായിയമ്മ വെട്ടിക്കൊലപ്പെടുത്തി; ക്രൂരകൃത്യം നടന്നത് ഭർത്താവ് പുറത്ത് പോയ സമയത്ത്; നടുക്കം മാറാതെ പ്രദേശം

u
മലപ്പുറം: നിലമ്പൂർ കരുളായിയിൽ ചായ നൽകാൻ വൈകിയതിനെത്തുടർന്ന് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊലപ്പെടുത്തി. കരുളായി കൂറ്റമ്പാറ സ്വദേശിനി രജിത (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃമാതാവ് ശാന്തയെ പൂക്കോട്ടുമാടം പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രജിതയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് ആക്രമണം നടന്നത്. പലവട്ടം ആവശ്യപ്പെട്ടിട്ടും ചായ നൽകാൻ വൈകിയതിലുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വീട്ടിലുണ്ടായിരുന്ന വിറക് വെട്ടുന്ന വാക്കത്തി ഉപയോഗിച്ച് ശാന്ത രജിതയെ തുരുതുരെ വെട്ടുകയായിരുന്നു. രജിതയുടെ രണ്ട് മക്കളുടെ മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരകൃത്യം നടന്നത്.
