രാജസ്ഥാൻ: പാത്രത്തിലെ വെള്ളം കുടിച്ചതിന് അധ്യാപകൻ മർദിച്ച ദളിത് വിദ്യാർത്ഥി മരിച്ചു

രാജസ്ഥാൻ: സ്കൂളിലെ പത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ അധ്യാപകൻ മർദിച്ച ഒമ്പതു വയസ്സുകാരൻ മരിച്ചു. രാജസ്ഥാനിലെ ജലോർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചികിത്സയിലിരിക്കേയാണ് വിദ്യാർത്ഥി മരണപ്പെട്ടത്.
ദളിത് വിഭാഗത്തിൽപെട്ട വിദ്യാർത്ഥി പാത്രം തൊട്ടതിന്റെ പേരിലാണ് അധ്യാപകൻ മർദിച്ചതെന്നാണ് പരാതി. ജുലൈ ഇരുപതിനാണ് ജലോറിലെ സുരാന ഗ്രാമത്തിലുള്ള പ്രൈവറ്റ് സ്കൂളിലാണ് സംഭവം നടന്നത്. അധ്യാപകന്റെ മർദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ശനിയാഴ്ച്ചയാണ് കുട്ടി മരണപ്പെട്ടത്. സംഭവത്തിൽ അധ്യാപകനായ ചയ്ൽ സിംഗ്(40) നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കുറ്റം, എസ്.സി, എസ്.ടി ആക്ട് വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്തിരിക്കുകയാണ്