സിനിമ - സീരിയൽ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു

സിനിമ - സീരിയൽ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു


സിനിമ-സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. തിരുവല്ലയിലാണ് അന്ത്യം.

2004ല്‍ പുറത്തിറങ്ങിയ ബ്ലെസി ചിത്രം കാഴ്ചയില്‍ മമ്മൂട്ടിയുടെ അച്ഛനായി ശ്രദ്ധേയനായ വേഷം കൈകാര്യം ചെയ്താണ് നെടുമ്പ്രം ഗോപി തന്റെ സിനിമാ അഭിനയത്തിന് തുടക്കമിടുന്നത്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ശീലാബതി, ആനച്ചന്തം, തനിയെ, അശ്വാരൂഢന്‍, ആനന്ദഭൈരവി, ഉത്സാഹകമ്മിറ്റി തുടങ്ങിയ 15ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.