കണ്ണൂരിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഓട്ടോഡ്രൈവർ അറസ്റ്റിൽ

- കണ്ണൂർ: തളിപ്പറമ്പ് സ്വദേശി ഇസ്ഹാഖിനെ (34) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. ചാലാട് സ്വദേശി മഠത്തിൽ വളപ്പിൽ ഹൗസിൽ എം വി നൗഷാദ് (42 )നെയാണ് കണ്ണൂർ ടൗൺ സർക്കിൾ ഇൻസ്പെക്ടർ പി എ ബിനു മോഹൻ അറസ്റ്റ് ചെയ്തത്. ഇസ്ഹാഖിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് പ്രതിയെ ചാലാട് മണലിൽ നിന്ന് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇസ്ഹാഖിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച കണ്ണൂർ പഴയ സ്റ്റാൻഡിൽ വെച്ച് ഇസ്ഹാഖും പ്രതിയും തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇസ്ഹാഖിന് തലക്ക് അടിയേറ്റതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അടിപിടി ഉണ്ടായ സ്ഥലത്ത് വെച്ചു തന്നെ ഇസ്ഹാഖ് കുഴഞ്ഞ് വീണു.