കണ്ണൂർ ബാലഭവനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ബാലഭവനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കണ്ണൂർ :ബാലഭവനിലേക്ക് പ്രിൻസിപ്പൽ, അക്കൗണ്ടന്റ്, ഗാർഡനർ കം അറ്റൻഡർ, സ്വീപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:

പ്രിൻസിപ്പൽ: ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഇംഗ്ലീഷ് മലയാളം ഭാഷകൾ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം, അധ്യാപന രംഗത്ത് കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം, വിദ്യാഭാസ സാംസ്‌കാരിക പരിപാടികളും ക്യാമ്പുകളും ആസൂത്രണം ചെയ്ത് സംഘടിപ്പിക്കാനുള്ള കഴിവ്, സ്റ്റേജ്, മാധ്യമ പ്രോഗ്രാമുകൾക്ക് ആവശ്യമായവ വിലയിരുത്താനും തെരഞ്ഞെടുക്കാനുമുള്ള കഴിവ്, പ്രായപരിധി 35നും 50നും ഇടയിൽ.

അക്കൗണ്ടന്റ്: ബികോം ബിരുദം, അക്കൗണ്ടൻസിയിലുള്ള പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം,

പ്രായം 18നും45നും ഇടയിൽ. ഗാർഡനർ കം അറ്റന്റർ: എസ് എസ് എൽ സി, ഗാർഡൻ ജോലിയിലുള്ള പരിചയവും ആരോഗ്യക്ഷമതയും. പ്രായം 18നും 45നും ഇടയിൽ. സ്വീപ്പർ: ഏഴാം ക്ലാസ്, സ്വീപ്പർ ജോലി ചെയ്യാനുള്ള ശാരീരിക ക്ഷമത, പ്രായം 18നും 45നും ഇടയിൽ.

ബയോഡാറ്റ, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമസമിതി, തൈക്കാട്, തിരുവനന്തപുരം എന്നതിൽ ആഗസ്റ്റ് 19നകം ലഭിക്കണം. ഫോൺ: 0471 2324932, 2324939, 2329932.