
ദില്ലി: കേരള പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസികൾക്ക് വിദേശത്ത് തന്നെ വോട്ട് ചെയ്യാൻ അവസരണം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾകൾക്ക് ഒപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു.
ഏറെക്കാലമായി ചർച്ചകളിലുള്ള പ്രവാസി വോട്ടുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയിൽ പുതിയ ഹർജി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ള പ്രവാസി ഇന്ത്യക്കാർക്ക് തെരെഞ്ഞെടുപ്പുകളിൽ ബൂത്തുകളിലെത്താതെ വോട്ട് ചെയ്യാൻ സംവിധാനങ്ങൾ ഒരുക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലും സുപ്രീംകോടതി കേന്ദ്രത്തിനോടും തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.