
അതേസമയം, നിരോധനത്തെ സംബന്ധിക്കുന്ന ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ സര്‍ക്കാരിന്‍റെയോ കമ്പനിയുടെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ചൈനയുടെ പിന്തുണയുള്ള ഹാക്കിങ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണങ്ങൾക്ക് പ്ലാറ്റ്ഫോം ഉപയോഗിച്ചതിനാൽ വിഎൽസി മീഡിയ പ്ലെയർ രാജ്യത്ത് നിരോധിച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദീർഘകാല സൈബർ ആക്രമണ ക്യാംപെയ്‌നിന്റെ ഭാഗമായി മാൽവെയർ ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലെയർ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരുന്നു.
മീഡിയനാമയുടെ റിപ്പോര്‍ട്ട് അനുസരിച്ച് , ഏകദേശം അഞ്ച് മാസം മുമ്പ് VLC മീഡിയ പ്ലെയർ സർക്കാരിൽ നിന്നോ വീഡിയോലാൻ ഓർഗനൈസേഷനിൽ നിന്നോ ഒരു അറിയിപ്പും കൂടാതെ തന്നെ നിരോധിച്ചിരുന്നു.വിഎൽസി ആപ്പുകൾ ഇന്ത്യയിൽ പതിവുപോലെ പ്രവർത്തിക്കുകയും വെബ്‌സൈറ്റിലേക്കുള്ള പ്രവേശനം മാത്രം നിയന്ത്രിക്കുകയും ചെയ്തതിനാൽ 'നിരോധനം' ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.