കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം; കാപ്പാ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; 2 പേരെ ജയില്‍ മാറ്റി

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് രണ്ട് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റി. കോട്ടയം സ്വദേശികളായ ജയേഷ്, അബിൻ,സുജേഷ്,ഏറണാകുളത്തെ ശ്രീജിത്ത് ബിലാൽ കണ്ണൂർ സിറ്റിയിലെ അതുൽ ജോൺ റൊസാരിയോ എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്.
ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് കാപ്പാ തടവുകാരായ ഇവരെ പാര്‍പ്പിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറക്കിയപ്പോള്‍ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. തുടര്‍ന്ന് വാര്‍ഡന്മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അക്രമസംഭവങ്ങളെ തുടര്‍ന്ന് ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനെ സ്‌പെഷ്യല്‍ സബ് ജയിലിലേക്കും മാറ്റി.