കണ്ണൂരിൽ പോലീസുകാർക്കെതിരെ മയക്കുമരുന്ന് കേസിലെ പ്രതിയുടെ മര്‍ദനം

കണ്ണൂര്‍: പൊലീസുകാര്‍ക്ക് മയക്കുമരുന്ന് കേസിലെ പ്രതിയുടെ മര്‍ദനം. കണ്ണൂര്‍ ടൗണ്‍ സിഐക്കും എഎസ്‌ഐക്കുമാണ് മര്‍ദനമേറ്റത്.
കണ്ണൂര്‍ സ്വദേശി ഷംസാദ് ആണ് പൊലീസുകാരെ ആക്രമിച്ചത്.

എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ച കേസിലെ പ്രതിയാണ് ഷംസാദ്. രണ്ടുമാസമായി ഒളിവിലായിരുന്ന പ്രതി പുതിയ തെരുവ് മാര്‍ക്കറ്റില്‍ പൂക്കച്ചവടത്തിന് എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പൊലീസുകാരെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പിന്നീട് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു.