
തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീടിനോട് ചേര്‍ന്നുള്ള താമരകുളത്തില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും. മരണപ്പെടുകയായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
കോഴിക്കോട് പതിനെട്ടുകാരി കാല്‍വഴുതി കുളത്തിൽ വീണുമരിച്ചു
കോഴിക്കോട്: ബാലുശ്ശേരി പൂനത്ത് പതിനെട്ടുകാരി കുളത്തില്‍ വീണ് മരിച്ചു. കിഴക്കോത്ത് പന്നൂര് രായന്‍കണ്ടിയില്‍ താമസിക്കുന്ന മലയില്‍ ബഷീറിന്റെ മകള്‍ ഫിദ ഷെറിന് ആണു മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.
പൂനത്തുള്ള മാതാവിന്റെ വീട്ടില്‍ എത്തിയപ്പോല്‍ ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനായി കുളത്തില്‍ ഇറങ്ങുകയായിരുന്നു. കുളത്തിന്റെ പടിയില്‍ നിന്നും കാല് വഴുതി മുങ്ങിപ്പോയി. അല്‍പ്പ സമയം കഴിഞ്ഞും കാണാതിരുന്നതിനെ തുടര്‍ന്ന് കൂടെ ഉണ്ടായിരുന്നവര്‍ ബഹളം വെച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കുളത്തിലിറങ്ങി വിദ്യാര്‍ത്ഥിനിയെ കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.