
എ കെ ജി സെന്‍ററിൽ ഇന്ന് ഉച്ചയ്ക്കു ശേഷം ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഇന്നു തന്നെ എം. വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെക്കും. ഗോവിന്ദന്റെ രാജിക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെന്നത് സാങ്കേതികത്വം മാത്രമാണ്.
മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതെല്ലാം തള്ളിക്കളയുന്ന തീരുമാനമാണ് പുറത്തുവന്നത്. എം. വി ഗോവിന്ദന് പകരം എം ബി രാജേഷിനെ മന്ത്രിയാക്കിയത് ഒഴിച്ചാൽ മറ്റൊരു അഴിച്ചുപണിയും സിപിഎം ചർച്ച ചെയ്തില്ല.
എം വി ഗോവിന്ദൻ രാജിവെച്ചതോടെ കണ്ണൂരിൽ നിന്ന് ഒരാൾ മന്ത്രിയാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. മുഖ്യമന്ത്രി അല്ലാതെ കണ്ണൂരില്‍ വേറെ മന്ത്രിയില്ലാത്തതും ഇത്തരമൊരു സാധ്യതയിലേക്ക് വിരൽ ചൂണ്ടി.
പുതിയ മന്ത്രിയെ നിശ്ചയിച്ചെങ്കിലും വകുപ്പുകൾ സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല.
ഗവര്‍ണര്‍ ആറിനാണ് രാജ്ഭവനില്‍ തിരിച്ചെത്തുന്നത്. അതിനാല്‍, സത്യപ്രതിജ്ഞ ഓണാവധിക്കു ശേഷമാകാനും സാധ്യതയുണ്ട്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ സിപിഎമ്മിന്റെ യുവ മുഖങ്ങളിൽ ഒന്നായ എ എൻ ഷംസീർ മന്ത്രി സഭയിൽ ഉണ്ടാകുമെന്ന് പലരും കണക്കുകൂട്ടിയിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം സ്പീക്കറായാണ് പാർട്ടി ഷംസീറിനെ പരിഗണിച്ചത്.