തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയും ഇന്ന് വിവാഹിതരാകും

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയും ഇന്ന് വിവാഹിതരാകും


തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എൽ.എ കെ.എം സച്ചിൻദേവും ഇന്ന് വിവാഹിതരാകും. എ.കെ.ജി സെന്‍ററിലെ ഹാളില്‍ രാവിലെ 11 മണിക്കാണ് വിവാഹ ചടങ്ങുകൾ. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കും.

ലളിതമായ ചടങ്ങായാണ് വിവാഹമെന്ന് ഇരുവരുടെയും വിവാഹ ക്ഷണക്കത്തിൽ സൂചിപ്പിച്ചിരുന്നു. വിവാഹത്തിന് സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നും സ്‌നേഹോപഹാരങ്ങള്‍ നല്‍കണം എന്നുളളവര്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലോ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ നല്‍കണമെന്നും വധൂവരന്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയില്‍ ശ്രദ്ധേയയാണ് ആര്യാ രാജേന്ദ്രൻ. സച്ചിന്‍ദേവ് ഈ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനകാലം മുതല്‍ക്കേ ഇരുവരും സുഹൃത്തുക്കളായിരുന്നു. 6ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ വിവാഹസത്കാരം നടത്തും.