മലയോര മേഖലയിലെ സമാന്തര സർവ്വീസുകൾക്കെതിരെ നടപടിയെടുക്കണം- ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

മലയോര മേഖലയിലെ സമാന്തര സർവ്വീസുകൾക്കെതിരെ നടപടിയെടുക്കണം- ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

ഇരിട്ടി: മലയോര മേഖലയിൽ വർധിച്ചു വരുന്ന സമാന്തര സർവ്വീസുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജനറൽ  ബോഡിയോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സ്വകാര്യ ബസ് വ്യവസായം തകർക്കുന്ന രീതിയിൽ ഇരിട്ടിയിൽ നിന്നും ആറളം , കീഴൂർ,  ഉളിക്കൽ, മണിക്കടവ്, പരിക്കളം, നുച്ച്യാട്, വള്ളിത്തോട്, കൂട്ടുപുഴ, എടൂർ, കീഴ്പ്പള്ളി, കരിക്കോട്ടക്കരി, കാക്കയങ്ങാട്, മുഴക്കുന്ന്, പേരാവൂർ, കേളകം, അടയ്ക്കാത്തോട് മേഖലകളിലേക്ക് സമാന്തര സർവ്വീസുകൾ കൂടി വരികയാണ്. ഇത് സ്വകാര്യ ബസുകൾക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. നഷ്ടം കരാണം  ചില മേഖലകളിലേക്ക് സർവ്വീസുകൾ നിർത്തിവെക്കാൻ നിർബന്ധിതമായിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഈ നില തുടർന്നാർ സർവ്വീസ് നിർത്തിവെക്കുന്നത് ഉൾപ്പെടെയുള്ള സമര പരിപാടികളുമായി രംഗത്തിറങ്ങും. വിദ്യാർത്ഥികളുടെ യാത്രകൂലി വർധിപ്പിച്ച് സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോഡിനേഷൻ കമ്മിറ്റി ജില്ലാ ചെയർമാൻ കെ .ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വി.പി. പോൾ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ നേതാക്കളായ അജയൻ പായം, കെ.പ്രേമാനന്ദൻ, എ.ഭാസ്‌ക്കരൻ, എം.പ്രഭാകരൻ, ടൈറ്റസ് ബെന്നി, എം.എസ്. സാബു എന്നിവർ സംസാരിച്ചു.