അഖിലേന്ത്യാ മഹിള അസോ: ഏരിയ സമ്മേളനം: വടംവലി മത്സരം നടത്തി

അഖിലേന്ത്യാ മഹിള അസോ: ഏരിയ സമ്മേളനം: വടംവലി മത്സരം നടത്തി

ഇരിട്ടി: സപ്തം: 24 ന് നടക്കുന്ന അഖിലേന്ത്യാ മഹിള അസോസിയേഷൻ ഇരിട്ടി ഏരിയ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം കോളിക്കടവിൽ സംഘടിപ്പിച്ച ഏരിയ തലവനിതാ വടംവലി മത്സരം സി പി എം ഇരിട്ടി ഏരിയ സെക്രട്ടറി കെ.വി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് പി.എം. സൗദാമിനിഅധ്യക്ഷയായി.എം.സുമേഷ്,പി.റോസ, കെ എൻ പത്മാവതി, ബാബു കാറ്റാടി, വി.കെ പുരുഷോത്തമൻ ,വി.കെ.പ്രേമരാജ് എന്നിവർ സംസാരിച്ചു ഏഴോളം വനിതാ ടീമുകൾ മാറ്റുരച്ച  മത്സരത്തിൽ പേരട്ട വില്ലേജ് ഒന്നാം സ്ഥാനവും പായം വെസ്റ്റ് വില്ലേജ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
24 ന് കോളിക്കടവിൽ നടക്കുന്ന ഏരിയ സമ്മേളനം സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്യും.