ഓണപ്പാട്ടിന് ചുവടുവെച്ച് തലശ്ശേരി സബ് കളക്ടര്‍ അനുകുമാരി

തലശ്ശേരി: റവന്യൂ ജീവനക്കാരുടെ ഓണാഘോഷത്തിൽ നൃത്തവുമായി തലശ്ശേരി സബ് കളക്ടർ അനുകുമാരി. തലശ്ശേരി സ്റ്റേഡിയത്തിന് സമീപം ബാസ്കറ്റ് ബോൾ കോർട്ടിൽ താലൂക്കിലെ റവന്യൂ ജീവനക്കാരുടെ ഓണാഘോഷത്തിലാണ് സബ് കളക്ടർ നൃത്തം ചെയ്തത്. ഓണാഘോഷം ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു നൃത്തം. നൃത്താധ്യാപിക നയന നായരാണ് പരിശീലനം നൽകിയത്. നയനയും സബ് കളക്ടറോടൊപ്പം ചുവടുവെച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിൽ തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിൽ സബ് കളക്ടർ കുട്ടികളോടൊപ്പം നൃത്തം ചെയ്തത് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. നൃത്തവും പാട്ടും ഇഷ്ടമുള്ള അനുകുമാരി കുട്ടികളെ കണ്ടപ്പോൾ അവരോടൊപ്പം നൃത്തം വയ്ക്കുകയായിരുന്നു.ഹരിയാണയിൽ നിന്നുള്ള അനുകുമാരി 2020 സെപ്റ്റംബർ ഏഴുമുതൽ തലശ്ശേരി സബ്കളക്ടറായി പ്രവർത്തിക്കുകയാണ്. ഈ വർഷത്തെ മികച്ച സബ് കളക്ടർക്കുള്ള അവാർഡിനും അനു അർഹയായിരുന്നു