വടക്കൻ കർണാടകയിലെ പോരാളി; മന്ത്രി ഉമേഷ് കട്ടി അന്തരിച്ചു

വടക്കൻ കർണാടകയിലെ പോരാളി; മന്ത്രി ഉമേഷ് കട്ടി അന്തരിച്ചു


ബെലഗാവി: കർണാടകയിലെ (Karnataka) ഭക്ഷ്യ സിവിൽ സപ്ലൈസ്, വനം വകുപ്പ് മന്ത്രിയും മുതിർന്ന നേതാവുമായ ഉമേഷ് കട്ടി (Umesh Katti) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. രാഷ്ട്രീയ ജീവിതത്തിൽ താൻ മത്സരിച്ച ഒമ്പത് തെരഞ്ഞെടുപ്പുകളിൽ എട്ടിലും വിജയിച്ച നേതാവാണ് ഉമേഷ് കട്ടി. ഈ നേട്ടത്തിലൂടെ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ റെക്കോർഡും സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി, സംസ്ഥാനങ്ങളുടെ പുനഃസംഘടന മുതൽ പുതിയ വടക്കൻ കർണാടക സംസ്ഥാന രൂപീകരണം വരെ കട്ടി നിരന്തരം ഉന്നയിച്ചിരുന്ന ആവശ്യങ്ങളായിരുന്നു. ഈ പ്രദേശം അവഗണിക്കപ്പെടുന്നുവെന്ന് വാദിച്ചായിരുന്നു

നാല് പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം പ്രതിനിധീകരിച്ച ജെഡിയു, ജെഡിഎസ്, ബിജെപി എന്നീ പാർട്ടികൾ മുന്നറിയിപ്പ് നൽകിയിട്ടും, കട്ടി തന്റെ ആവശ്യത്തിൽ ഉറച്ചുനിൽക്കുകയും കാലാകാലങ്ങളിൽ വിഷയം വീണ്ടും വീണ്ടും ഉന്നയിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ജനപ്രീതിയും വടക്കൻ കർണാടകയിലെ പ്രബലമായ ലിംഗായത്ത് സമുദായത്തിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണയും കാരണം, അദ്ദേഹം സ്വയം ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാണ് തന്നെ കണ്ടിരുന്നത്.