പഞ്ചാബ് സർവകലാശാലയിൽ മലയാളി വിദ്യാർഥി ജീവനൊടുക്കി; പ്രതിഷേധവുമായി സഹപാഠികൾ

ചണ്ഡിഗഡ്: പഞ്ചാബിലെ ഫഗ്വാരയിലുള്ള ലൗലി പ്രഫഷനൽ സർവകലാശാലയിൽ (എൽപിയു) മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു. ഇതിനു പിന്നാലെ സർവകലാശാലയിൽ വൻ പ്രതിഷേധമാണുണ്ടായത്. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാത്രി മുതലാണ് മറ്റു വിദ്യാർഥികൾ പ്രതിഷേധം തുടങ്ങിയത്. 10 ദിവസത്തിനിടെ സർവകലാശാലയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർഥിയാണ് ഇതെന്നു പ്രതിഷേധക്കാർ പറഞ്ഞു.
സർവകലാശാലയിൽ ഡിസൈൻ കോഴ്സ് ചെയ്യുന്ന അഗിൻ എസ്.ദിലീപ് (21) ആണ് ചൊവ്വാഴ്ച ഉച്ചയ്ക്കു മരിച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ജീവനൊടുക്കുന്നതെന്നു സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പു ലഭിച്ചതായി കപൂർത്തല പൊലീസ് അറിയിച്ചു.
also read : യുപിയിൽ കബഡി താരങ്ങൾക്ക് ശുചിമുറിയിൽ ഭക്ഷണം; അന്വേഷണത്തിന് ഉത്തരവ്
‘‘എൽപിയുവിലെ ബി. ഡിസൈനിലെ ഒന്നാം വർഷ വിദ്യാർത്ഥി ചൊവ്വാഴ്ച ഉച്ചയോടെ ആത്മഹത്യ ചെയ്തു. പ്രഥമദൃഷ്ട്യാ വിദ്യാർഥിക്ക് ചില വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ആത്മഹത്യക്കുറിപ്പു ലഭിച്ചിട്ടുണ്ട്.’’-ഫഗ്വാര ഡിഎസ്പി പറഞ്ഞു