ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു


  • Last Updated : 
  • Share this:
മുംബൈ:  ടാറ്റ സൺസിന്റെ മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയ്ക്ക് സമീപം നടന്ന വാഹനപകടത്തിലാണ് അന്ത്യം.അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് മെഴ്‌സിഡസ് കാറിൽ പോകുകയായിരുന്ന മിസ്‌ത്രി ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് അപകടത്തിൽപ്പെട്ടത്.

സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലായിരുന്നു അപകടം. മിസ്ത്രി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.