എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം. ഇനി ഉപഭോക്താക്കള്‍ക്ക് എടിഎമ്മില്‍ നിന്ന് ഒടിപി ഇല്ലാതെ 10000 ത്തിന് മുകളിൽ പണം പിന്‍വലിക്കാനാവില്ല

എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം. ഇനി ഉപഭോക്താക്കള്‍ക്ക് എടിഎമ്മില്‍ നിന്ന് ഒടിപി ഇല്ലാതെ 10000 ത്തിന് മുകളിൽ പണം പിന്‍വലിക്കാനാവില്ല


ദില്ലി: പലതരത്തിലുള്ള പണം തട്ടിപ്പുകളാണ് ഇന്നത്തെ കാലത്ത് നടക്കുന്നത്. എടിഎമ്മുകള്‍ ഉപയോഗിക്കുന്നതിനിടയില്‍ ഇത്തരം വഞ്ചനകള്‍ നടക്കുന്നുണ്ട്.

വലിയ തുകകള്‍ എടിഎമ്മില്‍ നിന്നും പിന്‍വലിക്കുമ്ബോള്‍ ഇത്തരം വഞ്ചനയില്‍ നിന്ന് രക്ഷനേടാന്‍ എസ്ബിഐ ഇപ്പോള്‍ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എടിഎം ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ബാങ്ക് പുതിയ നിയമം പുറപ്പെടുവിച്ചിട്ടുള്ളത്.

പുതിയ നിയമം അനുസരിച്ച്‌ ഉപഭോക്താക്കള്‍ക്ക് എടിഎമ്മില്‍ നിന്ന് ഒടിപി ഇല്ലാതെ പണം പിന്‍വലിക്കാനാവില്ല. പണം പിന്‍വലിക്കുന്ന സമയത്ത്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ഉപഭോക്താക്കള്‍ക്ക് ഒടിപി ലഭിക്കും. ഒടിപി നല്‍കിയ ശേഷം ഒരാള്‍ക്ക് പണം പിന്‍വലിക്കാം. 

എസ്ബിഐ എടിഎമ്മുകളിലെ ഇടപാടുകള്‍ക്കായുള്ള ഞങ്ങളുടെ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം തട്ടിപ്പുകാര്‍ക്കെതിരായ ഒരു മുന്‍കരുതലാണ്. തട്ടിപ്പില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതില്‍ എല്ലായ്പ്പോഴും എസ്ബിഐ ജാഗരൂഗമാണ്. ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് എസ്ബിഐ ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കണമെന്ന് എസ്ബിഐ പ്രസ്താവനയില്‍ അറിയിച്ചു.

10,000 രൂപയോ അതില്‍ കൂടുതലോ പിന്‍വലിക്കുമ്ബോള്‍ മാത്രമാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് ബാങ്ക് അറിയിച്ചു. പിന്‍വലിക്കുമ്ബോള്‍, ഉപഭോക്താക്കള്‍ ഡെബിറ്റ് കാര്‍ഡ് പിന്നിനൊപ്പം ഒടിപി നല്‍കണം.

അറിയേണ്ട കാര്യങ്ങള്‍

ഒറ്റ ഇടപാടിന് ഉപഭോക്താവിന് ലഭിക്കുന്ന നാലക്ക നമ്ബറായിരിക്കും ഒടിപി.

 നിങ്ങള്‍ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്‍കിക്കഴിഞ്ഞാല്‍, എടിഎം സ്ക്രീനില്‍ റജിസ്ട്രര്‍ ചെയ്ത ഫോണ്‍ നമ്ബറില്‍ ലഭിച്ച ഒടിപി നല്‍കാന്‍ നിങ്ങളോട് ആവശ്യപ്പെടും.