വീട്ടിൽ സൂക്ഷിച്ച 11 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുറുമാത്തൂർ സ്വദേശി അറസ്റ്റിൽ


വീട്ടിൽ സൂക്ഷിച്ച 11 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുറുമാത്തൂർ സ്വദേശി അറസ്റ്റിൽ


തളിപ്പറമ്പ്: വീട്ടിൽ സൂക്ഷിച്ച 11 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുറുമാത്തൂർ കണിച്ചാമൽ താമസിക്കുന്ന ശരത് കുമാറിനെ (32) ആണ് തളിപ്പറമ്പ് റേഞ്ച് എക്സ്സൈസ് ഇൻസ്‌പെക്ടർ വൈശാഖ് എൻ പാർട്ടിയും ഇന്നലെ രാത്രി അറസ്റ്റുചെയ്തത്. തളിപ്പറമ്പ്, കുറുമാത്തൂർ, ചപ്പാരപ്പടവ്, ധർമശാല, പരിയാരം ഭാഗങ്ങളിലാണ് ഇയാൾ കഞ്ചാവ് വിതരണം ചെയ്തിരുന്നത്. മൊത്തമായും ചില്ലറയായും ആവിശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് ഇയാളുടെ രീതി.
1666848531891293-0

മാസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. മത്സ്യ വില്പനയുടെ മറവിൽ ആവിശ്യക്കാരെ കണ്ടെത്തുകയായിരുന്നു ഇയാളുടെ രീതി. എക്സ്സൈസ് പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ എ. അസിസ്‌, കമലാക്ഷൻ ടി. വി സിഇഒ മാരായ ഉല്ലാസ് ജോസ്, ഫെമിൻ, ആരതി, ഡ്രൈവർ അനിൽകുമാർ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ ഇന്ന്‌ തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും