ഇരിട്ടി ഉപജില്ല ശാസ്ത്രോത്സവം 14, 15 തിയ്യതികളിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ

ഇരിട്ടി ഉപജില്ല ശാസ്ത്രോത്സവം 14, 15 തിയ്യതികളിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ


ഇരിട്ടി: ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം ഒക്ടോ: 14, 15 തിയ്യതികളിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ, കീഴൂർ വാഴുന്ന വേഴ്സ് യു പി സ്ക്കൂൾ എന്നിവിടങ്ങളിലായി നടക്കുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളാണ്  ആതിഥ്യം വഹിക്കുന്ന പ്രധാന വേദിയാവുക. 
ഉപജില്ലയിലെ 140 ഓളം വിദ്യാലയങ്ങളിലെ  എൽ പി മുതൽ, എച്ച് എസ് എസ് വരെയുള്ള വിഭാഗങ്ങളിലായി മൂവായിരത്തോളം വിദ്യാർത്ഥികൾ മേളയിൽ  പങ്കാളികളാകും.  14 ന് രാവിലെ 9.30ന് സണ്ണി ജോസഫ് എംഎൽഎ മേള  ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അധ്യക്ഷനാകും. പത്ര സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ജി.ശ്രീകുമാർ, നഗരസഭ കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, പി.പി. ജയലക്ഷ്മി, പ്രിൻസിപ്പാൾ കെ. ഇ.ശ്രീജ, പ്രധമാധ്യാപകൻ എം.ബാബു, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി,  പി.വി.ശശീന്ദ്രൻ ,കെ.ജെ. ബിൻസി, പി.വി. അബ്ദുൾ റഹ്മാൻ എന്നിവർ പങ്കെടുത്തു.