ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17 വയസ്സുകാരി പ്രസവിച്ചു

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17 വയസ്സുകാരി പ്രസവിച്ചു

ഇരിട്ടി: താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17 വയസ്സുകാരി പ്രസവിച്ചു. ഉളിക്കല്‍ അറബി സ്വദേശിനിയായ 17 കാരിയാണ് വയറുവേദനയെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്. തുടര്‍ന്നാണ് ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോള്‍ ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സഹായത്താല്‍ ആശുപത്രിയിലെ വാര്‍ഡിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരക്ഷിതമാണ്.