കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ്റെ മലദ്വാരത്തിൽ നിന്നും 20 ഗ്രാം കഞ്ചാവും 48 ബീഡികളും പിടികൂടി.

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ്റെ മലദ്വാരത്തിൽ നിന്നും 20 ഗ്രാം കഞ്ചാവും 48 ബീഡികളും പിടികൂടി.

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലെത്തിച്ച റിമാൻ്റ് പ്രതിയിൽ നിന്നും പരിശോധനയിൽ മല ദ്വാരത്തിൽ സൂക്ഷിച്ച നിലയിൽ 20 ഗ്രാം കഞ്ചാവും 48 ബീഡികളും ജയിൽ അധികൃതർ പിടികൂടി .ഇന്നലെ ഉച്ചക്ക് 2.45 ഓടെയാണ് സംഭവം. തലശേരി കോടതിയിൽ നിന്നും റിമാൻ്റ് ചെയ്ത് ജയിലിലെത്തിച്ച മിഷേൽ എന്ന റിമാൻ്റ് പ്രതിയുടെ മലദ്വാരത്തിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് കഞ്ചാവും ബീഡികളും കണ്ടെത്തിയത്.ജയിൽ അധികൃതരുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.