പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം സംസ്ഥാന സർക്കാർ 60 ആക്കി; KSRTC, KSEB, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ബാധകമല്ല

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം സംസ്ഥാന സർക്കാർ 60 ആക്കി; KSRTC, KSEB, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ബാധകമല്ല

  • തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം 60 ആക്കി സംസ്ഥാന സർക്കാർ. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ഈ പ്രായപരിധി തൽക്കാലം ഏർപ്പെടുത്തില്ല. ഈ സ്ഥാപനങ്ങളിൽ പഠനത്തിനുശേഷം തീരുമാനമെടുക്കും.

പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്തമായ പെൻഷൻ പ്രായമാണ് നിലവിലുള്ളത്. റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഏപ്രിൽ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 122 പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആറു ധനകാര്യ കോർപറേഷനുകൾക്കും ഇതിന്റെ ഗുണം ലഭിക്കും