പയ്യന്നൂരിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥിയുൾപ്പെടെ 8 പേർക്ക് കടിയേറ്റു

പയ്യന്നൂരിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥിയുൾപ്പെടെ 8 പേർക്ക് കടിയേറ്റു

 

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ തെരുവ് നായ ആക്രമണം. വിദ്യാർത്ഥിയടക്കം 8 പേർക്ക് കടിയേറ്റു. പരുക്കേറ്റവരെ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പയ്യന്നൂരിലെ തായിനേരി, തെക്കേബസാര്‍, ഭാഗങ്ങളിലാണ്  ആക്രമണം ഉണ്ടായത്. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർത്ഥിയടക്കം എട്ട് പേർക്കാണ് നായുടെ ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നത്. അതേ സമയം ആരുടെയും പരിക്ക് ​ഗുരുതരമല്ല.