പാനൂരിൽ സ്വന്തം വീട്ടിനകത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശി ശ്യാംജിത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യെ  വീടിനകത്ത് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്ണുപ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ശ്യാംജിതിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
പ്രതി കുറ്റം സമ്മതിച്ചതായും വിവരമുണ്ട്.
പാനൂരിൽ ന്യൂക്ലിയസ് ആശുപത്രിയിൽ ഫാർമസി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. യുവതിയുടെ അച്ഛൻ വിനോദ് ഖത്തറിലാണ്. ഇദ്ദേഹം ഈയടുത്താണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരികെ പോയത്