അശ്ലീല വീഡിയോകൾ കാണരുത്': പുരോഹിതർക്കും കന്യാസ്ത്രീകൾക്കും ഫ്രാൻസിസ് മാർപ്പാപ്പയുടെ ഉപദേശം

അശ്ലീല വീഡിയോകൾ കാണരുത്': പുരോഹിതർക്കും കന്യാസ്ത്രീകൾക്കും ഫ്രാൻസിസ് മാർപ്പാപ്പയുടെ ഉപദേശം


വത്തിക്കാൻ: ഓൺലൈൻ പോണോഗ്രാഫിയുടെ അപകടങ്ങളെക്കുറിച്ച് പുരോഹിതന്മാർക്കും കന്യാസ്ത്രീകൾക്കും ഉപദേശവുമായി ഫ്രാൻസിസ് മാർപ്പാപ്പ. അശ്ലീല വീഡിയോകൾ കാണരുത്. പോൺ വിഡിയോകൾ ഫോണിൽ നിന്ന് മായ്ച്ച് കളയണം. ഇല്ലെങ്കിൽ അവ കാണാനുള്ള പ്രലോഭനമുണ്ടാകും. സമൂഹമാധ്യമങ്ങളിൽ സമയം പാഴാക്കരുതെന്നും മാർപ്പാപ്പ ഉപദേശിച്ചു. അശ്ലീല വീഡിയോകള്‍ പുരോഹിതഹൃദയത്തെ ദുർബലപ്പെടുത്തുന്ന പ്രലോഭനമെന്നാണ് മാർപ്പാപ്പ വിശേഷിപ്പിച്ചത്.

തിങ്കളാഴ്‌ച വത്തിക്കാനിൽ നടന്ന യോഗത്തിൽ വൈദികരുടെയും വൈദിക വിദ്യാർത്ഥികളുടെയും വിവിധ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മാർപ്പാപ്പ. ശാസ്ത്രവും വിശ്വാസവും യോജിപ്പിക്കുന്നതിനെക്കുറിച്ചും വ്യക്തിപരമായ കുറവുകളോട് പോരാടുന്നവരായി സദ്ഗുണത്തോടെ ജീവിക്കാൻ ശ്രമിക്കേണ്ടതിനെ കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു.


"ക്രിസ്ത്യാനികൾ ആയിരിക്കുന്നതിന്റെ സന്തോഷം പങ്കിടാൻ" ഡിജിറ്റൽ, സോഷ്യൽ മീഡിയ എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കണമെന്ന് ചോദിച്ചപ്പോൾ, ജോലിയിൽ നിന്ന് വ്യതിചലിക്കുന്ന വാർത്തകൾ കാണുന്നതിനും സംഗീതം കേൾക്കുന്നതിനുമെതിരെ മാർപ്പാപ്പ മുന്നറിയിപ്പ് നൽകി.

“കൂടാതെ ഈ വിഷയത്തിൽ, നിങ്ങൾക്ക് നന്നായി അറിയാവുന്ന മറ്റൊരു കാര്യവുമുണ്ട്: ഡിജിറ്റൽ പോണോഗ്രഫി,” അദ്ദേഹം പറഞ്ഞു. “നിങ്ങൾക്ക് ഡിജിറ്റൽ പോണോഗ്രാഫിയുടെ അനുഭവമോ പ്രലോഭനമോ ഉണ്ടായിട്ടുണ്ടോ എന്ന് നിങ്ങൾ ഓരോരുത്തരും ചിന്തിക്കൂ. വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ നിരവധി സാധാരണക്കാരിലുള്ള ഒരു ദുശ്ശീലമാണിത്, ”ഫ്രാൻസിസ് പറഞ്ഞു.


"കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുപോലുള്ള ക്രിമിനൽ പോണോഗ്രാഫിയെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, അത്തരം ഒട്ടേറെ കേസുകൾ കാണാവുന്നത്. ഇത് വലിയൊരു അപചയമാണ്. കൂടുതൽ 'സാധാരണമായ' പോണോഗ്രഫിയെ കുറിച്ചാണ് താൻ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:Pope Francis has warned priests and nuns about the dangers of watching pornography online, saying it "weakens the priestly heart". The Pope, 86, was responding to a question about how digital and social media should be best used, at a session in the Vatican.

Pornography, he said, was "a vice that so many people have... even priests and nuns".